ഒരു മാസം മുന്‍പ് ലൈഫ് സ്റ്റൈലില്‍ പോയിനോക്കിയപ്പോള്‍ ഒന്നും ഇഷ്ടമായില്ല. അതിന്റെ അടുത്തയാഴ്ച ജെനറല്‍ ബസാറില്‍ പോയപ്പോള്‍ സ്ഥിരം പോകുന്ന കട തുറന്നിട്ടില്ല. മറ്റു പലതിലും കയറിയെങ്കിലും മനസിന് പിടിച്ച വിലയും നിറവും തരവുമൊന്നും കാണുന്നില്ല. പല നിറങ്ങളങ്ങനെ വാരിയൊഴിച്ച് 'ലില്ലിപുട്ട്' കണ്ടപ്പോള്‍ കയറിനോക്കിയപ്പോള്‍ കയറിയതിലും വേഗത്തില്‍ തിരിച്ചിറങ്ങി. തിരിച്ച് കാറിനടുത്തേക്ക് നടക്കുന്നതിനിടയിലാണ് ഒരു പുതിയ കട ചില്ലുവാതിലില്‍ നിറയെ കുഞ്ഞുടുപ്പുകളുമായി നിക്കുന്നത്. അവിടെ നിന്ന് അവസാനം ഒരെണ്ണം അമ്മയ്ക്കും അച്ഛനും ഇഷ്ടപ്പെട്ടത് കിട്ടി. അഛനും അമ്മയും നടന്ന് വലഞ്ഞു. പക്ഷേ കുഞ്ചൂന് ഇങ്ങനെ റ്റാ റ്റാ പോയി നടക്കാനാണ് ഏറ്റവും ഇഷ്ടം. ഇതിപ്പോ കുഞ്ചൂന്റെ ബര്‍ത്ത്ഡേക്ക് ഉടുപ്പ് വാങ്ങാനാ... ഒന്നാം പിറന്നാളിന് എന്തൊക്കെ ചെയ്താലാണ് അഛനും അമ്മയ്ക്കും മതിയാവുക.
അങ്ങനെ ഇന്ന് കുഞ്ചൂന് ഒരു വയസ്സായി. എത്ര പെട്ടെന്നാണ് സമയം പറന്ന് പോയത്. സ്വന്തമായി ആരുമില്ലാത്ത ഈ നാട്ടില്‍ കുഞ്ചൂന്റെ ഒന്നാം ജന്മ ദിനത്തിന് നാട്ടില്‍ നിന്ന് ആര്‍ക്കും വരാന്‍ പറ്റാതായപ്പോള്‍ ശരിക്ക് വിഷമം തോന്നി. ഞങ്ങള്‍ക്കിവിടെ ചുരുക്കമായി ഉള്ള ചില സുഹൃത്തുക്കളും അതില്‍ കൂടുതലുള്ള കുഞ്ചൂന്റെ 'ഫ്രണ്ട്സും' ഒക്കെ ചേര്‍ന്ന് കുഞ്ചൂന്റെ ബര്‍ത്ത് ഡേ ഒരാഘോഷമാക്കിയപ്പോഴാണ് കുറച്ചെങ്കിലും സമാധാനമായത്. എല്ലാവരും പറഞ്ഞിരുന്നു, സാധാരണ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സമയത്ത് എല്ലാ കുട്ടികളും നല്ല കരച്ചിലാവും എന്ന്. പക്ഷേ കുഞ്ചു ഒരു അല്പം പോലും അലമ്പുണ്ടാക്കിയില്ല എന്ന് മാത്രമല്ല നല്ല ഫോമിലുമായിരുന്നു. ഗുഡ് ബോയ്!
കുഞ്ചൂന്റെ പിറന്നാളിന് ധൂര്‍ത്തടിക്കില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കൂട്ടത്തില്‍ ശരിയ്ക്കും 'needy' ആയിട്ടുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കണമെന്നും. അതും സാധിച്ചു. അമ്പത് പൊതി ചോറ് തെരുവില്‍ അലയുന്നവര്‍ക്ക് വിതരണം ചെയ്തു. അമ്പത് പേരൊക്കെ കാണുമോ എന്ന സംശയം അസ്ഥാനത്താണെന്ന് വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി. അമ്പതല്ല അമ്പതിനായിരമായാലും തികയില്ല.
ഹാപ്പി ബര്‍ത്ത് ഡേ ടു യു കുഞ്ചൂസേ.